//
9 മിനിറ്റ് വായിച്ചു

ജനകീയ ഹോട്ടലുകാരുടെ കിണറ്റില്‍ സോപ്പുപൊടി കലക്കി; പ്രതികാരം സ്വന്തം ഹോട്ടലില്‍ കച്ചവടം കുറഞ്ഞതിന് ; പ്രതി അറസ്റ്റിൽ

കൽപറ്റ: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലുകാരുടെ കിണറില്‍ സോപ്പ്‌പൊടി കലര്‍ത്തിയ  പ്രതി പിടിയില്‍. ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മുട്ടിയെയാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയതത്.ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളം പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങുകയും സോപ്പ്‌പൊടിയുടെ മണം വെള്ളത്തില്‍ അനുഭവപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിലും കമ്പളക്കാട് പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സോപ്പ്‌പൊടിയാണ് കിണറ്റില്‍ കലര്‍ത്തിയതെന്നും കണ്ടെത്തുകയുമായിരുന്നു. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്.സോപ്പ്‌പൊടിയാണ് കിണറ്റില്‍ കലര്‍ത്തിയതെന്ന് പൊലീസിനോട് സമ്മതിച്ച മമ്മൂട്ടിയെ വെണ്ണിയോട് എത്തിച്ച് തെളിവെടുത്തു. ജനകീയ ഹോട്ടല്‍ മമ്മൂട്ടിയുടെ ഹോട്ടലിന്റെ അടുത്ത് പ്രവര്‍ത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പ്‌പൊടി കലര്‍ത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കി. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയക്കുമെന്നും, അതില്‍ കീടനാശിനിയോ മറ്റോ വെള്ളത്തില്‍ കലര്‍ത്തിയതായി കണ്ടെത്തിയാല്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് കമ്പളക്കാട് പൊലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!