/
6 മിനിറ്റ് വായിച്ചു

സൈനികൻ എ പ്രദീപിന്റെ ഭാര്യ സർക്കാർ ജോലിയിൽ പ്രവേശിച്ചു : നിയമനം താലൂക്ക് ഓഫീസിൽ എൽ ഡി ക്ലർക്കായി

തൃശൂര്‍ : കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച തൃശൂർ പൊന്നൂക്കര സ്വദേശി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു.റവന്യൂമന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ തൃശൂർ താലൂക്ക് ഓഫീസില്‍ എൽ ഡി ക്ലർക്കായാണ് ശ്രീലക്ഷ്മി തിങ്കളാഴ്ച രാവിലെ ജോലിയില്‍ പ്രവേശിച്ചത്.ഡിസംബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭായോഗം ശ്രീലക്ഷ്മിയ്ക്ക് സർക്കാർ ജോലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.കൂടാതെ ധനസഹായമായി 5 ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന് ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3 ലക്ഷം രൂപയും ധനസഹായം നല്കാന്‍ തീരുമാനിച്ചു. 2018 ൽ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിലടക്കം രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദീപ് സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് തമിഴ്നാട്ടിലെ കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപ് എന്നിവരുള്‍പ്പെടെ 14 പേരുടെ ജീവന്‍ കവര്‍ന്ന അപകടമുണ്ടായത്. മോശം കാലാവസ്ഥയായിരുന്നു അപകട കാരണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!