/
10 മിനിറ്റ് വായിച്ചു

‘പഠനത്തിൽ മകനേക്കാൾ മികവ് പുലർത്തി’; മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു

പുതുച്ചേരിയിലെ കാരയ്ക്കലിൽ മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ ബാല മണികണ്ഠനെയാണ് സഹപാഠിയുടെ അമ്മ സഹായറാണി വിക്ടോറിയ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പഠനത്തിൽ മകനേക്കാൾ മികവ് ബാല മണികണ്ഠൻ പുലർത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.കുട്ടിയ്ക്ക് കുടിക്കാൻ നൽകിയ ജ്യൂസിൽ വിഷം കലർത്തി നൽകിയാണ് കൊല നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം സ്‌കൂളിൽ നിന്നും എത്തിയ ബാലമണികണ്ഠൻ ഏറെ അവശനായ നിലയിലാണ് വീട്ടിലെത്തിയത്. തുടർന്നാണ് സ്‌കൂളിലെ വാച്ച്മാൻ നൽകിയ ജ്യൂസ് കുടിച്ചെന്നും ഇതിന് പിന്നാലെ തളർന്നുവീണെന്നും കുട്ടി വീട്ടുകാരോട് പറയുന്നത്. ഇതോടെ വീട്ടുകാർ കുട്ടിയെ കാരയ്ക്കൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽച്ചെന്നതായി കണ്ടെത്തിയത്.

എന്നാൽ ബാലയുടെ വീട്ടിൽ നിന്നാണെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് ജ്യൂസ് കുപ്പികൾ നൽകിയതെന്നും അത് ബാലയ്ക്ക് നൽകാനാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു വാച്ച്മാന്റെ മൊഴി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സ്‌കൂളിലെ മറ്റൊരു വിദ്യാർഥിയുടെ അമ്മയാണ് ജ്യൂസ് കൊണ്ടുവന്ന് നൽകിയതെന്ന് കണ്ടെത്തി.

സഹായറാണി ജ്യൂസിൽ വിഷം കലർത്തി സ്‌കൂളിലേക്ക് വരികയും ബാലയുടെ ബന്ധുവാണെന്ന് വാച്ച്മാനോട് സ്വയം പരിചയപ്പെടുത്തിയ ശേഷം ജ്യൂസ് ബാലയ്ക്ക് നൽകണമെന്നും യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു.ഇതനുസരിച്ചാണ് വാച്ച്മാൻ ജ്യൂസ് കുട്ടിയ്ക്ക് നൽകിയതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ മാതാപിതാക്കളും ബന്ധുക്കളും സഹായറാണിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!