സാന്‍ഫ്രാന്‍സിസ്കോ | വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരം പൂർത്തിയാക്കി വെർജിൻ ഗാലാക്ടിക്. ഏഴാമത്തെ പരീക്ഷണ പറക്കലിന് ശേഷമാണ് ആദ്യത്തെ ദൗത്യം പൂർത്തിയാക്കിയത്. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് ദൗത്യത്തിന് ഉപയോഗിച്ചത്.
ഭൂമിയിൽ നിന്ന് 13 കിലോമീറ്റർ ഉയരത്തിലാണ് വിഎസ്എസ് യൂണിറ്റിയെ എത്തിച്ചത്. അവിടെ നിന്ന് റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ പരിധിയായ 88.51 കിലോമീറ്റർ ഉയരത്തിലെത്തി. സ്വന്തം റോക്കറ്റാണ് കമ്പനി ഉപയോഗിച്ചത്. ബഹിരാകാശത്തെ ഭാരക്കുറവും ഭൂമിയെ വീക്ഷിക്കാനുമുള്ള അവസരമാണ് സഞ്ചാരികൾക്ക് ഒരുക്കിയത്. ആകെ ആറ് പേരുമായാണ് വിമാനം കുതിച്ചത്. ഇതിൽ മൂന്ന പേരായിരുന്നു സ്വകാര്യ സഞ്ചാരികൾ. ഇവരിൽ അമ്മയും മകളും ഉൾപ്പെടും.
ബഹിരാകാശ വിനോദ സഞ്ചാരത്തിനായി ഇതുവരെ എണ്ണൂറിലേറെ പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷം ഡോളർ മുതൽ മൂന്നര ലക്ഷം ഡോളർ വരെയാണ് (മൂന്ന് കോടി ഇന്ത്യൻ രൂപ) ചെലവ്