മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പായ സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്‍റ് നാനോ ടെക്നോളജിയിൽ എം.ടെക്, എം.എസ്സി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ സെപ്റ്റംബർ 25ന് നടക്കും.
എം.ടെക് നാനോ സയൻസ് ആന്‍റ് നാനോ ടെക്നോളജി(ജനറൽ-6), എം.എസ്സി കെമിസ്ട്രി(ഒ.ഇ.സി-എസ്.സി-2, ഒ.ഇ.സി-എസ്.ടി-1), എം.എസ്സി ഫിസിക്സ്(ജനറൽ-1, ഒ.ഇ.സി എസ്.സി-2, ഒ.ഇ.സി-എസ്.ടി-1), എം.എസ്സി ഫിസിക്സ്(കണ്ണൂർ സർവകലാശാലയുമായി ചേർന്നുള്ള ജോയിന്‍റ് പ്രോഗ്രാം, ജനറൽ-4) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അർഹരായ വിദ്യാർഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി സെപ്റ്റംബർ 25ന് രാവിലെ 11.30ന് മുൻപ് സർവകലാശാലാ കാമ്പസിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 302, കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) നേരിട്ട് എത്തണം. പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും. കൂടുതൽ വിവരങ്ങൾ 9447709276, 9447712540 എന്നീ ഫോൺ നമ്പരുകളിൽ ലഭിക്കും. വെബ്സൈറ്റ്-www.mgu.ac.in