//
5 മിനിറ്റ് വായിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


സിപിഐഎം ചാല പന്ത്രണ്ട് കണ്ടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ചാല 12 കണ്ടി ബ്രാഞ്ചിൽ ഉൾപ്പെടുന്ന എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികളായ ആര്യ ഹരികൃഷ്ണൻ ,ആദിത് അഖിലേഷ് ,ഹൃദ്യ ലവൻ, ബിജിൻ സജിത്ത് ,അതുൽ കെ പി ,ഹൃതിക പത്മജ്, ശ്രീഹരി രമേശ് ,അഭിഷേക് ഇ.പി ,അശ്വിൻ വിജിത്ത് , ചിത്രരചനയിൽ പ്രാവീണ്യം തെളിയിച്ച നജികേത് റാമിനെ ഉൾപ്പെടെയാണ് ബ്രാഞ്ച് ആദരിച്ചത്.
അനുമോദന പരിപാടിയിൽ വി.വി.ദീപ അധ്യക്ഷത വഹിച്ചു , സിപിഎം എടക്കാട് ഏരിയ സെക്രട്ടറി എം.കെ.മുരളി ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ കൈമാറി.ചടങ്ങിന് മാധ്യമപ്രവർത്തകൻ ടി.പി. വിപിൻദാസ് ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം വിസ്മയ സത്യൻ, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കെ.സുധീഷ് എന്നിവർ സംസാരിച്ചു . ടി.പി.സന്ദീപ്, കെ.വി. പത്മരാജൻ, എം.പി. മഹേഷ് ,കനോത്ത് സന്ദീപ്, ടി.പി. പ്രതീഷ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!