///
7 മിനിറ്റ് വായിച്ചു

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പരിഹസിച്ച് പ്രസ്താവന; വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് കെഎസ്‌യു

ലോക സമൂഹത്തിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അപമാനിച്ചുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ വിദ്യാഭ്യാസമന്ത്രി  മാപ്പ് പറയണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു .പരിമിതമായ ക്ലാസുകള്‍ മാത്രം ലഭിച്ചിട്ടും സാമൂഹിക, ആരോഗ്യ പ്രതിസന്ധികളെ അതിജീവിച്ച് പഠിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ മുഖത്തുനോക്കി അവരെ അപമാനിച്ച വിദ്യാഭ്യാസ മന്ത്രി  കേരളത്തിന് അപമാനമാണ്. അപക്വമായ പ്രസ്താവന പിന്‍വലിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളോടും കേരള സമൂഹത്തോടും മാപ്പ് പറയാന്‍  മന്ത്രി വി ശിവന്‍കുട്ടി തയ്യാറാവണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബും രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ദേശീയ തലത്തില്‍ തമാശയായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലവും ഹയര്‍സെക്കന്‍ഡറി ഫലവും പൊതുവിദ്യാഭ്യാസ വകുപ്പ് ജാഗ്രത പുലര്‍ത്തിയെന്നും ദേശീയ അംഗീകാരമുള്ളതാക്കി മാറ്റിയെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!