ഇന്ത്യയിലെ പ്രമേഹ രോഗ ഗവേഷണത്തിനും ചികിത്സക്കും നേതൃത്വം നൽകുന്ന റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബെറ്റിസ് ഇന്ത്യ ( ആർ എസ് എസ് ഡി) സംസ്ഥാന സമ്മേളനം സെപ്തംബര് 17 (ഞായറാഴ്ച)കണ്ണൂരിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐഎംഎ. ഫിസിഷ്യൻ ക്ലബ്ബ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ, വർധിച്ചുവരുന്ന പ്രമേഹരോഗത്തെ കുറിച്ച് ഗവേഷണ പ്രബന്ധങ്ങളും, പാനൽ ചർച്ചകളും പ്രമേഹ രോഗവിദഗ്ദ്ധരുടെ നേതൃത്വത്തിൽ അവതരിപ്പിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള ഡോക്ടർമാർ പങ്കെടുക്കും. റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബറ്റിസ് കേരള സ്റ്റേറ്റ് ചെയർമാൻ പ്രൊഫ.ജി വിജയകുമാർ, സെക്രട്ടറി ഡോ പി സുരേഷ് കുമാർ, മംഗലാപുരം കെ എസ്സ് ഹെഗ്ഡെ മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജിസ്റ് ഡോ അഖില ഭണ്ഡാർക്കർ, എൻഡോക്രൈനോളജിസ്റ്റ് ഡോ പ്രശാന്ത് മാപ്പ, തിരുവനന്തപുരം ജ്യോതി ദേവ് റിസർച്ച് സെന്ററിലെ പ്രമേഹരോഗ വിദഗ്ദ്ധൻ ഡോ അരുൺ ശങ്കർ., കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിസിൻ പ്രൊഫസറും എമർജൻസി വിഭാഗം മേധാവിയുമായ ഡോക്ടർ ചാന്ദിനി, കോഴിക്കോട് മിംസ് ചീഫ് എൻഡോക്രൈനോളജിസ്റ് ഡോ വിമൽ, കോഴിക്കോട് എൻഡോ ഡയബ സെന്റർ ചീഫ് ഡോ രാജു ഗോപാൽ, പാരിപ്പള്ളി മെഡിക്കൽ കോളേജ് മെഡിസിൻ പ്രൊഫസർ ഡോ സുനിൽ പ്രശോബ്, മിംസ് കണ്ണൂർ ഫിസിഷ്യൻ ഡോ ഹനീഫ്, നെഫ്രോളജിസ്റ് ഡോ സാരംഗ്, എന്നിവർ വിവിധ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായി കേരളം മാറാനുള്ള സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. കുട്ടികളിലും ചെറുപ്പക്കാരിലും പ്രമേഹരോഗം കൂടി വരാനുള്ള കാരണങ്ങൾ സമ്മേളനം ചർച്ച ചെയ്യും. വൃക്കകൾ, കണ്ണ്, നാഡി ഞരമ്പുകൾ മറ്റ് അവയവങ്ങൾ എന്നിവയെ പ്രമേഹം ബാധിക്കുന്നതെങ്ങനെ എന്നും അതിനെ ശാസ്ത്രീയമായി എങ്ങനെ പ്രതിരോധിക്കാം എന്നും. വിദഗ്ധർ വിശദീകരിക്കും. പ്രമേഹരോഗത്തിന്റെ അത്യാധുനിക ചികിത്സ രീതികളും പുതിയ കണ്ടെത്തലുകളും യോഗം വിശദമായി അപഗ്രഥിക്കും
കണ്ണൂർ ഗവണ്മെന് മെഡിക്കൽ കോളേജ് മെഡിസിൻ പ്രൊഫസർ ഡോ ബാലകൃഷ്ണൻ വള്ളിയോട്, എൻഡോക്രൈനോളജിസ്റ് ഡോ അർജ്ജുൻ, ഡോ ജോ ജോർജ്, ഡോ പ്രശാന്ത്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ശാഖ പ്രസിഡണ്ട് ഡോ വി സുരേഷ് , സെക്രട്ടറി ഡോ രാജ്മോഹൻ, ഫിസിഷ്യൻ ക്ലബ് പ്രസിഡണ്ട് ഡോ ബാലകൃഷ്ണ പൊതുവാൾ, സെക്രട്ടറി ഡോ മൊയ്തു എന്നിവറ് നേതൃത്വം നേതൃത്വം നൽകുമെന്ന് മീഡിയ കൺവീനർ ഡോ സുൽഫിക്കർ അലി അറിയിച്ചു.