സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ റോജിന്‍ തോമസ്. സിനിമയ്ക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും റോജിന്‍ തോമസ് പറഞ്ഞു. ജനങ്ങളില്‍ ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോള്‍ ഹോം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നെന്നും റോജിന്‍ പറഞ്ഞു.
റോജിന്‍ തോമസ് പറഞ്ഞത്:
”ജൂറിയുടെ തീരുമാനമാണല്ലോ പുരസ്‌കാരനിര്‍ണയം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ട്. മികച്ച നടനുള്‍പ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നു. പുരസ്‌കാരം കിട്ടിയ സിനിമകളെ മോശമാക്കി പറയുന്നത് അല്ല.” ”ജനങ്ങളില്‍ ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോള്‍ ഹോം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നു. ഇത് ചിലപ്പോള്‍ സംവിധായകന്റെ തോന്നല്‍ മാത്രമായിരിക്കാം. മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതൊരു തെറ്റായ പ്രവണതയാണ്. എന്റെ സിനിമയെന്നത് മാത്രമല്ല. എല്ലാ സിനിമകളും കുറെ പേരുടെ അധ്വാനമാണ്. മാറ്റി നിര്‍ത്തപ്പെട്ടതാണെന്നും ഞാന്‍ പറയുന്നില്ല. ജനങ്ങളില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ഏറെ നേടിയ സിനിമയായിരുന്നു ഹോം. പുരസ്‌കാരനിര്‍ണയത്തില്‍ ജനപ്രിയ സിനിമ എന്ന കാറ്റഗറി പുനര്‍ആലോചിക്കേണ്ടതാണ്. ഇത്തവണ പുരസ്‌കാരം നേടിയ ഹൃദയത്തെ കുറ്റപ്പെടുത്തിയത് അല്ല.”