കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന്റെ ബോഗി കത്തിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് ഡി.ഐ.ജി സന്തോഷ് എൻ. ചന്ദ്രൻ പറഞ്ഞു. കണ്ണൂർ റെയിൽവെസ്റ്റേഷനിൽ തീവെച്ച എക്സിക്യൂട്ടീവ് ട്രെയിൻ ബോഗി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എലത്തൂർ തീവയ്പിനു ശേഷം പാലക്കാട് ഡി വിഷനിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ലോക്കൽ പൊലിസ് തന്നെയാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കേസിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനായിട്ടില്ല. പ്രതി കസ്റ്റഡിയിലുണ്ടോയെന്ന കാര്യം പാലക്കാട് ഡിവിഷനിൽ റെയിൽ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ആർ.പി.എഫ് ഡി.ഐ.ജി അറിയിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ എട്ടാം നമ്പർപ്ളാറ്റ്ഫോമിൽ നിർത്തിയിട്ട കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീ വെച്ച സംഭവം അന്വേഷിക്കുന്നതിനായി കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമെത്തിയിരുന്നു.
നിർത്തിയിട്ട ട്രെയിൻ കത്തിച്ച സംഭവം ദേശീയ അന്വേഷണ ഏജൻസി വളരെ ഗൗരവകരമായാണ് വീക്ഷിക്കുന്നത്. സംഭവത്തിൽ കൊൽക്കൊത്ത സ്വദേശിയായ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കൊൽക്കൊത്ത സ്വദേശി പുഷൻ ജിത്ത് സ്നിഗറാണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.