/
3 മിനിറ്റ് വായിച്ചു

കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്.. വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ജനല്‍ച്ചില്ല് പൊട്ടി

കണ്ണൂര്‍ | കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുക ആയിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേയാണ് കല്ലേറ് ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.49-ഓടെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം.

കല്ലേറില്‍ ട്രെയിനിലെ സി-എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആര്‍ പി എഫ് സംഘമെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!