കണ്ണൂർ: കിയാൽ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അവഗണന കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ജനതാദൾ (എസ്) കണ്ണൂർ ജില്ലാ നേതൃസംഗമം സെപ്തംബർ 4 ന് ഉച്ചക്ക് 2 മണിക്ക് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും.സംസ്ഥാന പ്രസിഡണ്ട് ശ്രീ: മാത്യു.ടി.തോമസ് എം.എൽ എ, ബഹു: വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി, ദേശീയ ജനറൽ സെക്രട്ടറി ഡോ:നീലലോഹിതദാസൻ നാടാർ,സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പി.പി.ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും.
നേതൃസംഗമത്തിൽ 350 പേരെ പങ്കെടുപ്പിക്കാൻ യോഗംതീരുമാനിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ. മനോജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാഗേഷ് മന്ദമ്പേത്ത് , ടി.ഭാസ്ക്കരൻ ,സുഭാഷ് അയ്യോത്ത്, ജില്ലാ ജനറൽ സെക്രട്ടറി ബാബുരാജ് ഉളിക്കൽ, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ഇബ്രാഹിം മാവിലക്കണ്ടി, ടി.കെ കനകരാജ്, ജില്ലാ സെക്രട്ടറി സി. ധീരജ്, യുവജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് പി.പി.രാജേഷ്, കിസാൻ ജനത ജില്ലാ പ്രസിഡണ്ട് മുസ്തഫ ഹാജി,മണ്ഡലം പ്രസിഡണ്ടുമാരായ കെ.ടി. രാഗേഷ്, സി.ബി.കെ. സന്തോഷ്, കെ.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.