//
6 മിനിറ്റ് വായിച്ചു

തലശ്ശേരിയിൽ സ്വകാര്യ ബസിന്റെ ഓട്ടോമാറ്റിക് ഡോർ തട്ടി വിദ്യാർഥിനിക്ക് പരിക്ക്

തലശ്ശേരി സ്റ്റാൻഡിൽ നിന്നും കയറുന്നതിനിടെ ഇരിട്ടി സ്വദേശിനിയായ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകീട്ട് 5.15 ഓടെ തലശ്ശേരി ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. ബസ്സിൽ കയറുന്നതിനിടെ കൂടുതൽ പേരെ കയറ്റാൻ ആവില്ലെന്ന് പറഞ്ഞ് കണ്ടക്ടർ വിദ്യാർഥികളെ തടഞ്ഞു .ഇതിനിടയിൽ ബസ് പുറപ്പെടാൻ ഒരുങ്ങുമ്പോൾ ഓട്ടോമാറ്റിക് ഡോർ വിദ്യാർത്ഥിനിയുടെ ദേഹത്ത് തട്ടുകയായിരുന്നു .ഇരിട്ടി സ്വദേശിനിയായ ക്രൈസ്റ്റ് കോളജ് വിദ്യാർഥിനിയുടെ കൈക്കാണ് പരിക്കേറ്റത്. തുടർന്ന് വിദ്യാർത്ഥികൾ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് , ബസ് കസ്റ്റഡിയിലെടുത്തു തലശ്ശേരി ഇരിട്ടി റോഡിലോടുന്ന കൃഷ്ണ ബസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ പ്രതിഷേധിച്ച് തലശ്ശേരി ഇരിട്ടി റൂട്ടിൽ ഓടുന്ന ബസ്സുകൾ സർവീസ് നിർത്തിവെച്ചു .തുടർന്ന് പോലീസ് വിദ്യാർത്ഥി സംഘടനകളും ബസ് ജീവനക്കാരുമായി ചർച്ച നടത്തി ബസ് വിട്ടു നല്കിയ ശേഷം സർവീസ് പുനരാരംഭിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!