/
5 മിനിറ്റ് വായിച്ചു

മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു: ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്

താനാളൂർ: മലപ്പുറം താനാളൂരിൽ സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച്  വിദ്യാര്‍ത്ഥി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന  ഷെറിനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ഓട്ടോ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.  അരീക്കാട് എഎംയുപി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സഫ്ല ഷെറിൻ. ഗുഡ്സ് ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!