//
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ വിദ്യാർത്ഥിയുടെ ബൈക്ക് മോഷണം പോയി

വിദ്യാഭ്യാസ സ്ഥാപന കോമ്പൗണ്ടിൽ പാർക്ക് ചെയ്ത വിദ്യാർത്ഥിയുടെ ബൈക്ക് മോഷണം പോയതായി പരാതി. ധർമ്മടം നെട്ടൂർ എൻ.ടി.ടി.എഫ് സ്ഥാപനത്തിലെ രണ്ടാം വർഷ വിദ്യാർത്ഥി ബക്കളം കടമ്പേരിയിലെ മനോഹരൻ്റെ മകൻ അഭിജിത്തിൻ്റെ (23) ബൈക്കാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം സ്ഥാപന പരിസരത്ത് നിർത്തിയിട്ട കെ.എൽ.13.എ.ക്യു.7419 നമ്പർ പൾസർ ബൈക്കാണ് മോഷണം പോയത്.തുടർന്ന് ധർമ്മടം പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!