//
5 മിനിറ്റ് വായിച്ചു

പിലാത്തറയിൽ സുഭിക്ഷ ഹോട്ടൽ; ഇനി 20 രൂപയ്ക്ക് ഊൺ

പിലാത്തറ ∙ പിരക്കാം തടത്ത് സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഓൺലൈനിൽ മന്ത്രി ജി.ആർ. അനിൽ കുമാർ നിർവഹിച്ചു. എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫിസർ കെ.ഐ ഭാനു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി. രവീന്ദ്രൻ, എം കൃഷ്ണൻ, കെ പത്മനാഭൻ, പി.കുഞ്ഞിക്കണ്ണൻ, എം.ബാലകൃഷ്ണൻ, എം.പി ഉണ്ണിക്കൃഷ്ണൻ, എം.നജ്മുദ്ദീൻ, അഷ്റഫ്, പി.വി.ദാസൻ, പി.കെ.നാരായണൻ, എ.വി.രതി എന്നിവർ പ്രസംഗിച്ചു.സംസ്ഥാന സർക്കാരി​ന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന രണ്ടാം നൂറ് ദിന കർമ പരിപാടികളിൽ ഉൾപ്പെടുത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ഹോട്ടൽ പാപ്പിനിശ്ശേരി അഗ്രികൾചർ പ്രൊഡ്യൂസേഴ്സ് ടോഡി വർക്കേഴ്സ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. ഉപഭോക്താവിന് 20 രൂപ നിരക്കിൽ ഊണ് ലഭിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!