//
5 മിനിറ്റ് വായിച്ചു

ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ; സിപിഐഎം പീച്ചി ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

സിഐടിയു ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. സിപിഐഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി പിജി ഗംഗാധരനെയാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ഏരിയ കമ്മിറ്റിയുടേതാണ് നടപടി.ഏപ്രിൽ പത്തിനാണ് പീച്ചി സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായ കോലഞ്ചേരി വീട്ടിൽ സജി(49) ആണ് ആത്മഹത്യ ചെയ്തത്. ബ്രാഞ്ച് സെക്രട്ടറി പിജി ഗംഗാധരന്റെ പേര് സജിയുടെ ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചിരുന്നു.ഗംഗാധരൻ ഭീഷണിപ്പെടുത്തി എന്നായിരുന്നു സജിയുടെ കുറിപ്പ്. പ്രദേശത്തെ ലോക്കൽ സെക്രട്ടറിയുടെ പേരും ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചായിരുന്നു സജി ജീവനൊടുക്കിയത്. സിപിഐഎം നേതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ് ഇതുവരെ തയ്യാറായില്ലെന്ന് ആരോപിച്ച് കുടുംബം രം​ഗത്തു വന്നിരുന്നു. സിപിഐഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി കുറിപ്പിലുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!