/
8 മിനിറ്റ് വായിച്ചു

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്.ശമ്പള പരിഷ്കരണം നടപ്പാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്.ഭരണ- പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ട് ദിവസം സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകൾ അടഞ്ഞ് കിടക്കും.

സിഐടിയു, ഐഎൻടിയുസി, എസ്ടിയു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. ശമ്പള പരിഷ്‌കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ നിവേദനങ്ങൾ നൽകിയെങ്കിലും ചർച്ചക്ക് വിളിക്കാനോ, വിഷയങ്ങൾ പരിഹരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് സംയുക്ത സമര സമിതി ജനറൽ കൺവീനർ എൻ.എ മണി പറഞ്ഞു.

സപ്ലൈകോയിലെ സ്ഥിരം, താത്കാലിക- കരാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം മൂന്നര വർഷമായിട്ടും നടപ്പായിട്ടില്ല. സപ്ലൈകോയിൽ 1055 ഡെപ്യൂട്ടേഷൻ ജീവനക്കാരും 2446 സ്ഥിര ജീവനക്കാരും എണ്ണായിരത്തോളം താത്കാലിക-കരാർ ജീവനക്കാരും ആണുള്ളത്.

ഇതിൽ താത്കാലിക ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കുന്നില്ല. 11 മണിക്കൂറോളം ജോലി ചെയ്യുന്ന ഇവർക്ക് 575 രൂപയാണ് കൂലിയെന്നും ആരോപണമുണ്ട്. മാനേജ്മെന്റിന്റെ മെല്ലപ്പോക്കാണ് ആനുകൂല്യം ഇല്ലാതാക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.

അതേസമയം സ്ഥിര ജീവനക്കാരുടെ ഇന്റേണൽ ഓഡിറ്റിങ് പൂർത്തിയാക്കാത്തതാണ് ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിന് കാരണമെന്നാണ് വകുപ്പിന്റെ വാദം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!