/
5 മിനിറ്റ് വായിച്ചു

ആഫ്രിക്കൻ പന്നിപ്പനി: കണിച്ചാറിൽ പന്നികളെ കൊന്നൊടുക്കൽ തുടങ്ങി

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോമിലെ ഫാമിൽ രോഗവ്യാപനം തടയാൻ പന്നിപ്പനികളെ കൊന്നൊടുക്കൽ തുടങ്ങി. രോഗപ്രഭവ കേന്ദ്രമായ ഫാമിലെ 95 പന്നികളെ കൊന്നൊടുക്കി മറവുചെയ്യുകയാണ് ആദ്യം ചെയ്യുന്നതിന്. ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെ പന്നികളെ ബുധനാഴ്ച കൊന്നൊടുക്കി മറവ് ചെയ്യും.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ ചെയർപേഴ്സനായും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അജിത ഒഎം നോഡൽ ഓഫീസറായുമുള്ള റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് പന്നികളെ കൊല്ലുന്നത്. ചൊവ്വാഴ്ചയിലെ പ്രവർത്തനങ്ങൾക്ക് ഡോക്ടർമാരായ ഗിരീഷ്, പ്രശാന്ത്, അമിത, റിൻസി എന്നിവർ നേതൃത്വം നൽകി. രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോ മീറ്റർ ചുറ്റളവിലുള്ള പന്നി ഫാമുകൾ നിരീക്ഷണത്തിലാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!