//
5 മിനിറ്റ് വായിച്ചു

അപകടത്തിൽപ്പെട്ട കാറിൽ വടിവാൾ; കാറിലുണ്ടായിരുന്നവർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു

തൃശൂർ വെങ്ങിണിശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തി. കാറിലുണ്ടായിരുന്ന നാല് പേർ മറ്റൊരു വാഹനത്തിൽ കടന്നതായി പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് പൊലീസും ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തുകയാണ്.KL 51B 976 നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഒരു മിനി ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.അപകടത്തിന് ശേഷം ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തങ്ങൾക്ക് പരാതിയില്ലെന്ന് ലോറി ഡ്രൈവറെ അറിയിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. ഈ പരിശോധനയിലാണ് കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയത്. പാലക്കാട് ഇരട്ടകൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!