/
7 മിനിറ്റ് വായിച്ചു

ചരിത്രത്തിലാദ്യം, ടി 20 ലോകകപ്പില്‍ യുഎഇയെ നയിക്കാന്‍ തലശ്ശേരി സ്വദേശി

ടി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുളള യുഎഇ ടീമിനെ നയിക്കുന്നത് മലയാളി. തലശേരിക്കാരന്‍ സി പി റിസ്‌വാനാണ് യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലോകകപ്പില്‍ ഒരു ടീമിനെ ഒരു മലയാളി താരം നയിക്കുന്നത്. റിസ്‌വാനെ കൂടാതെ രണ്ട് മലയാളി താരങ്ങള്‍ കൂടി യുഎഇയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 15 അംഗ സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്.

ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫൂ എന്നിവരാണ് യുഎഇക്കായി ട്വന്റി20 ലോകകപ്പ് കളിക്കാന്‍ പോകുന്ന മറ്റ് മലയാളി താരങ്ങള്‍. ബാസില്‍ കോഴിക്കോട് കല്ലായി സ്വദേശിയാണ്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് അലിഷാന്‍. അണ്ടര്‍ 19 ലോകകപ്പില്‍ അലിഷാന്‍ യുഎഇയെ നയിച്ചിട്ടുണ്ട്.യുഎഇയുടെ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലും ഒരു മലയാളിയുണ്ട്. വിഷ്ണു സുകുമാരനാണ് റിസര്‍വ് ലിസ്റ്റില്‍ ഇടം നേടിയ താരം.

അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടവും റിസ്‌വാന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. അയര്‍ലന്‍ഡിന് എതിരെയായിരുന്നു റിസ്വാന്റെ സെഞ്ചുറി. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, നമീബിയ, ഹോളണ്ട് ടീമുകള്‍ക്ക് എതിരെയാണ് യുഎഇ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!