//
6 മിനിറ്റ് വായിച്ചു

ടേബിൾ ടെന്നീസ് കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു

കണ്ണൂർ സ്പോർട്​സ്​ കൗൺസിൽ ഹാളിൽ ടേബിൾ ടെന്നീസ് കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു. കാനന്നൂർ ടേബിൾ ടെന്നീസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.സ്പോർട്​സ്​ കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം
അധ്യകസ്നായി. കണ്ണൂർ തഹസീൽദാർ കെ. ഷാജു, സ്പോർട്​സ്​ കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എ.കെ. ഷരീഫ് എന്നിവർ സംസാരിച്ചു. കാനന്നൂർ ടേബിൾ ടെന്നീസ് ക്ലബ്‌ സെക്രട്ടറി പി.കെ. സരിത സ്വാഗതം പറഞ്ഞു.
നവംബർ 26 -27 തിയ്യതികളിൽ നടന്ന കണ്ണൂർ ഡിസ്ട്രിക്ട്​ ടൂർണമെന്‍റിൽ വിജയികളായ വിമൻസ് ചാമ്പ്യൻ-കെ.ടി. സ്നേഹ, മെൻസ് ചാമ്പ്യൻ – നിതിൻ തോമസ് , അർണവ് പ്രശാന്ത്, വെട്രൻസ് റെണ്ണറപ്പ്‌ – പ്രകാശൻ എന്നിവരെ അനുമോദിച്ചു. മുതിർന്ന ടേബിൾ ടെന്നീസ് താരം പി. ഭരതൻ, പി. നാരായണൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈകിട്ടു 5 മണി മുതൽ 7 മണിവരെ നടത്തുന്ന ടേബിൾ ടെന്നീസ് കോച്ചിങ്ങിൽ ക്യാമ്പിൽ ഈ രംഗത്ത് പ്രാവീണ്യം നേടിയ കോച്ചുമാരാണ്​ കുട്ടികൾക്കായ് പരിശീലനം നൽകുന്നത്​.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!