/
5 മിനിറ്റ് വായിച്ചു

തളിപ്പറമ്പ് മലയോര ബസ്‌സ്റ്റാൻഡ് രണ്ടാംഘട്ടം പ്രവൃത്തി പുരോഗമിക്കുന്നു

തളിപ്പറമ്പ് : കാക്കാത്തോടിലെ മലയോര ബസ്‌സ്റ്റാൻഡ്‌ നിർമാണം പുരോഗമിക്കുന്നു. തളിപ്പറമ്പ് നഗരസഭ പഞ്ചായത്തായിരുന്ന കാലത്ത് ബസ്‌സ്റ്റാൻഡിനായി സ്ഥലമേറ്റെടുത്തതാണെങ്കിലും ഉപയോഗിക്കാനായിരുന്നില്ല.നേരത്തേ നഗരസഭാ പദ്ധതിയിൽ 50 ലക്ഷം രൂപ ചെലവിൽ ബസ് സ്റ്റാൻഡിന്റെ പ്രധാന ഭാഗം സിമന്റ് കട്ടകൾ പാകിയിരുന്നു. രണ്ടാം ഘട്ടമായി റോഡ് ഉൾപ്പെടെയുള്ള സ്ഥലം സിമന്റ് കട്ടകൾ പാകുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, ശൗചാലയം ഉൾപ്പെടെ അടുത്ത പദ്ധതിയിൽ പൂർത്തിയാക്കുമെന്നാണ് നഗരസഭാധികാരികൾ പറയുന്നത്. ബസ്‌സ്റ്റാൻഡ്‌ ഒരുങ്ങിയാൽ കാക്കാത്തോട് പ്രദേശത്തിന്റെ വികസനക്കുതിപ്പിനുകൂടി വഴിതെളിയുമെന്ന പ്രത്യേകതകൂടിയുണ്ട്. ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽനിന്നുള്ള ബസുകൾക്ക് നിർത്തിയിടാനും യാത്രക്കാരെ കയറ്റാനും പുതിയയിടമാകുന്നതോടെ നഗരസഭാ ബസ്‌സ്റ്റാൻഡിലെ തിരക്കൊഴിവാക്കാനുമാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!