പന്ത്രണ്ട് വയസുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ അസൈനാറാണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭയപ്പെടുത്തിയായിരുന്നു പീഡനം. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ നിലമ്പൂര്‍ പൊലീസിനെ സമീപിച്ചു. പ്രതിയെ പോക്സോ വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.