കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്ന് ആര് എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ടി കെ മനോജ്, ടി സുകേഷ്,ടി കെ പ്രജില്‍ എന്നിവരാണ് അറസ്റ്റിലായത്.വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.കണ്ണൂര്‍ കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിലാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ക്ഷേത്രത്തിനകത്ത് കയറിയാണ് ജീവനക്കാരനെ മര്‍ദിച്ചത്.പെരളശേരി അമ്പലനട സ്വദേശി ഷിബിനാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട അധികാരത്തകര്ക്കങ്ങള് കഴിഞ്ഞ കുറേ നാളുകളായി നിലനില്‍ക്കുന്നുണ്ട്. വിഷയം കോടതിയുടെ പരിഗണനയിലുമാണ്. സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ നിലവിലെ ഭരണസമിതിയിലുണ്ട്.ആര്‍ക്കാണ് മേധാവിത്വം എന്നത് സംബന്ധിച്ചാണ് പ്രധാനമായും തര്‍ക്കം. ഒരു സംഘമാളുകളെത്തി ഓഫിസ് മുറിയില്‍നിന്ന് പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു ജീവനക്കാരനായ ശ്രീജിത്തിനും മര്‍ദനത്തില്‍ പരിക്കേറ്റു. ആക്രമണത്തിന്റെ പേരില്‍ ആറുപേരെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് എടുത്തു.ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിതെന്ന് ഭാരവാഹികള്‍ പറയുന്നു. ഇതിന്റെ നിയന്ത്രണം കൈവശപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ കുറേ നാളുകളായി ശ്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇത്തരമൊരു അടിപിടിയില്‍ കലാശിച്ചതെന്നും ക്ഷേത്രം ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.