//
4 മിനിറ്റ് വായിച്ചു

തിരിച്ചടിച്ച് സൈന്യം; രജൗരിയില്‍ ഒരു ഭീകരനെ വധിച്ചു, ഒരാള്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ രജൗരിയിൽ സൈന്യത്തിൻ്റെ തിരിച്ചടി. കാണ്ടി വനമേഖലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. എകെ 56 തോക്കും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഇന്നലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. സൈന്യത്തിൻ്റെ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും, മറ്റൊരാൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. 1 എകെ 56 റൈഫിൾ, എകെ റൈഫിളിന്റെ 4 മാഗസിനുകൾ, 56 റൗണ്ട് വെടിയുണ്ടകൾ, 1×9 എംഎം പിസ്റ്റൾ, മാഗസിൻ, 3 ഗ്രനേഡുകൾ, 1 വെടിമരുന്ന് പൗച്ച് എന്നിവ ഇതുവരെ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!