ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ചതോടെ ടെസ്റ്റിൽ തങ്ങൾ ഏറ്റവുമധികം തവണ ഓസ്ട്രേലിയക്കെതിരെ വിജയിച്ച ടീമായി ഇന്ത്യ മാറി. ഡൽഹി ടെസ്റ്റ് ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾ 32 ആയി. പരമ്പര ആരംഭിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 30 വിജയങ്ങളാണ് ഉണ്ടായിരുന്നത്. 31 വിജയങ്ങളിൽ ഇന്ത്യയുടെ എതിരാളികളായിരുന്ന ഇംഗ്ലണ്ടായിരുന്നു ഒന്നാമത്. ഇതാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ തിരുത്തിയത്.
ഇന്ത്യ ഏറ്റവുമധികം ടെസ്റ്റ് വിജയം നേടിയ ടീമുകളിൽ മൂന്നാമത് മൂന്ന് ടീമുകളുണ്ട്. ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസീലൻഡ് ടീമുകൾക്കെതിരെ 22 ടെസ്റ്റ് വിജയങ്ങൾ ഇന്ത്യക്കുണ്ട്. ദക്ഷിണാഫ്രിക്കയെ 15 തവണയും ബംഗ്ലാദേശിനെ 11 തവണയും ഇന്ത്യ കീഴടക്കി. പാകിസ്താൻ (9), സിംബാബ്‌വെ (7) അഫ്ഗാനിൻ (1) എന്നിവരാണ് പിന്നീടുള്ള ടീമുകൾ.