തലശ്ശേരി പ്രസ് ഫോറം പുതിയ ഭരണസമിതി ഭാരവാഹികളായി അനീഷ് പാതിരിയാട് – മാതൃഭൂമി (പ്രസി.), കെ.പി. ഷീജിത്ത് – മലബാർ വിഷൻ (സെക്ര.), വി. മോഹനൻ – പടയണി (ട്രഷ.) എന്നിവരെ വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. രഷ്നദാസ് – ദേശാഭിമാനി (വൈസ് പ്രസി.), മണി പാറാൽ – ഫോർ യു ചാനൽ – (ജോ. സെക്ര.), നിർവാഹക സമിതി അംഗങ്ങളായി സി. മനീഷ് (ടി.സി.എൻ ‘ ചാനൽ), എൻ. പ്രശാന്ത് (മംഗളം), എം.പി. ഗോപാലകൃഷ്ണൻ (ജന്മഭൂമി), സന്ദീപ് ഉണ്ണി (മലബാർ വിഷൻ)എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
വാർഷിക ജനറൽ ബോഡി യോഗത്തിൽ നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എൻ. സിറാജുദ്ദീൻ, അനീഷ് പാതിരിയാട്, കെ.പി. ഷീജിത്ത്, എൻ. പ്രശാന്ത്, പാലയാട് രവി എന്നിവർ സംസാരിച്ചു.