വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ ജനവാസകേന്ദ്രങ്ങളിൽ ഇ.എസ് സെഡ് പരിസ്ഥിതി പ്രാധാന്യ പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള സുപ്രീം കോടതി നിർദ്ദേശത്തിനെതിരെ ഭേദഗതികൾ സമർപ്പിക്കുന്നതിന്റെ ഭാഗമായി കേരള ഗവൺമെൻറ് നടത്തിയിട്ടുള്ള ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവന്നതിൽ ജനങ്ങൾ വളരെയേറെ പ്രതിഷേധത്തിലാണെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം പ്രസ്താവിച്ചു .ഈ റിപ്പോർട്ടിലെ ഭാഗങ്ങൾ അവ്യക്തവും അപൂർണമാണ്. തെറ്റുകളും കുറ്റങ്ങളും നിറഞ്ഞതാണ് . വീടുകളും , കച്ചവട സ്ഥാപനങ്ങളും, ആരാധനാലയങ്ങളും,വിദ്യാലയങ്ങളുൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങളൊന്നും തിട്ടപ്പെടുത്തുന്നതിൽ റിപ്പോർട്ടിൽ പരാമർശം ഉണ്ടായിട്ടില്ല. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ,ആറളം വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട അതിർത്തികളുടെ സർവ്വേ നമ്പറുകൾ പോലും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ല.ആദിവാസി മേഖലകൾ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ വീടുകൾ തിട്ടപ്പെടുത്തിയിട്ടില്ല ഇത്തരത്തിൽ അപൂർണമായ തെറ്റുകുറ്റങ്ങൾ നിറഞ്ഞ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഇടയായത് ഉപഗ്രഹ സർവെയുടെ അടിസ്ഥാനത്തിൽ നടത്തിയ നടപടികളുടെ ഭാഗമായിട്ടാണ് . അതിന് പകരം ഫീൽഡിൽ വന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ,ജനപ്രതിനിധികളോടും കൂടി യോജിച്ച് ആവശ്യമായിട്ടുള്ള പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയാണ് വേണ്ടത്. ഗവൺമെൻറ് ഇതിനായി ഒരു കമ്മീഷനെ വെച്ചത് അവർ യോഗം ചേരുകയല്ലാതെ ബന്ധപ്പെട്ട പ്രദേശങ്ങളിൽ വരികയോ ജനപ്രതിനിധികളുമായോ ,ജനങ്ങളുമായോ ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ കേൾക്കുകയോ അവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല . കസ്തൂരി രംഗൻ വിഷയം ഉയർന്നു വന്നപ്പോൾ ഉമ്മൻചാണ്ടി ഗവൺമെൻറ് ഉമ്മൻ വി ഉമ്മൻ കമ്മിറ്റി നിയോഗിച്ചു.ആ കമ്മിറ്റി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കണ്ണൂർ ജില്ലയിൽ കൊട്ടിയൂരും ,ആറളവും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സന്ദർശിച്ചു കൊണ്ടാണ് അന്ന് പ്രശ്ന പരിഹാര നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത് . എന്നാൽ ഇന്നത്തെ കമ്മിറ്റി ഉപഗ്രഹ സർവേയിൽ കാര്യങ്ങൾ ഒതുക്കുകയായിരുന്നു. അത് കൊണ്ട് വന്നിട്ടുള്ള തെറ്റുകൾ തിരുത്താൻ തയ്യാറാവണം .ഇതിനായി പരാതികൾ ബോധിപ്പിക്കുന്നത് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുന്നതിന് 23ാം തീയതി വരെ മാത്രമാണ് സമയം നിശ്ചയിച്ചിട്ടുള്ളത്.ഇത് തീർത്തും അപര്യാപ്തമാണ് . ആയത് കൊണ്ട് സമയം നീട്ടണം. ജനങ്ങളുടെ ഈ ആശങ്ക പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായിട്ടുള്ള പ്രക്ഷോഭ സമരങ്ങൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുന്നതാണ്. .കോൺഗ്രസ് ജന്മദിനമായ ഡിസംബർ 28 ന് നടക്കുന്ന ജന്മദിന റാലി ബഹുജന പങ്കാളിത്തത്തോടെ വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ് യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, അഡ്വ. സജീവ് ജോസഫ് എം.എൽ.എ, കെ.എൽ. പൗലോസ്, ടി.ഒ. മോഹനൻ, വി.എ. നാരായണൻ, സജീവ് മാറോളി, പി.ടി. മാത്യു, എ.ഡി. മുസ്തഫ, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, വി. രാധാകൃഷ്ണൻ, എൻ.പി. ശ്രീധരൻ, മുഹമ്മദ് ബ്ലാത്തൂർ, രജനി രാമാനന്ദ്, വി.പി. അബ്ദുൽ റഷീദ്, കെ. പ്രമോദ്, ഇ.ടി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.