//
4 മിനിറ്റ് വായിച്ചു

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു

സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ് വിക്ഷേപിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. ‘മിഷൻ പ്രാംരംഭ്’ എന്നാണ് ദൗത്യത്തിന് പേരു നൽകിയിരിക്കുന്നത്.

റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് നിർമിക്കുന്ന വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!