ആലപ്പുഴ പുന്നപ്രയിലെ നന്ദുവിൻ്റെ മരണം (death of Nandu) ക്രൈംബ്രാഞ്ച് (Crime branch) അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. നന്ദുവിൻ്റെ മരണത്തിന് പിന്നിൽ ചില ഡിവൈഎഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തുമരണം വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നത്. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് വ്യക്തമാക്കി.
അടിപിടിയെ തുടർന്ന് ചിലർ പിന്തുടർന്നപ്പോഴാണ് നന്ദു മരിച്ചതെന്നും പിന്തുടർന്നവർ DYFI പ്രവർത്തകർ ആയിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ബന്ധുക്കളുടെ ആരോപണം തള്ളി DYFI ജില്ലാ നേതൃത്വം രംഗത്തെത്തി. അതേസമയം, നന്ദുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പുന്നപ്ര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.