/
9 മിനിറ്റ് വായിച്ചു

ലഹരി വഴക്കിൽ അനുജന്റെ കുത്തേറ്റ ജ്യേഷ്ടൻ മരിച്ചു

ലഹരി വഴക്കിൽ അനുജന്റെ കുത്തേറ്റ ജ്യേഷ്ടൻ മരിച്ചു.പാലയാട് ഡിഫിൽ മുക്കിലെ ആയിഷാ സിൽ ആഷിഫാ (28) ണ് ഞായറാഴ്ച വൈകിട്ട് തലശ്ശേരിസഹകരണ ആശുപത്രിയിൽ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആഷിഫിന്റെ അനുജൻ അഫ്സലിനെ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ് രാത്രി വൈകി വീട്ടിൽ നിന്നും വഴക്കിട്ട ജ്യേഷ്ടാനുജന്മാർ ഏറ്റുമുട്ടിയിരുന്നു. ആയുധം വീശിയുള്ള വഴക്കിൽ ജ്യേഷ്ടന്റെ കുത്തേറ്റു അനുജൻ അഫ്സലിന് കൈക്ക് പരിക്കേറ്റു. മക്കളുടെ പോരിനിടയിൽ സഹികെട്ട് ഇവരുടെ ഉമ്മ തത്സമയം വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്രെ. മക്കളും പിറകെ എത്തി ഉമ്മയോട് തിരിച്ചു വീട്ടിൽ കയറാൻ പറഞ്ഞു. കത്തി വലിച്ചെറിഞ്ഞാലേ അനുസരിക്കുവെന്ന് ഉമ്മ പറഞ്ഞതോടെ ജ്യേഷ്ടൻ ആയുധം താഴെ ഇട്ടു. ഇതെടുത്തു അനുജൻ അഫ്സൽ ജ്യേഷ്ടനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. വയറിനാണ് കുത്തേറ്റത്. നിലവിളിയും ബഹളവും കേട്ടെത്തിയ അയൽക്കാരും വിവരമറിഞ്ഞ് എത്തിയ ധർമ്മടം പൊലീസുമാണ് ആമ്പുലൻസ് വിളിച്ചു വരുത്തി ആഷിഫിനെ ആശുപത്രിയിലെത്തിച്ചത്. മദ്യ ലഹരിയിൽ ജ്യേഷ്ടാനുജന്മാർ തമ്മിൽ ഈ വീട്ടിൽ വഴക്കും കൈയ്യാങ്കളിയും ബഹളവും പതിവാണെന്ന് അയൽക്കാർ പറയുന്നു. ഏതാനും ദിവസം മുൻപ് ഇവർ വീട്ടുപകരണങ്ങളും വളപ്പിലെ വാഴകളും നശിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആയുധം വീശിയുള്ള ഏറ്റുമുട്ടൽ നടന്നത്. കൂലി പണിക്കാരാണ് ഇരുവരും. അവിവാഹിതനാണ് മരണപ്പെട്ട ആഷിഫ്. പിതാവ്: പരേതനായ അഷ്റഫ്. മാതാവ്: എം.പി. ഫൌസിയ. അർഷാദ്, അജി നാസ്, ഫാത്തിമ എന്നിവർ മറ്റു സഹോദരങ്ങളാണ്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!