കതിരൂർ സർവീസ് സഹകരണ ബാങ്ക് കതിരൂർ പുല്ലോട് സിഎച്ച് നഗറിൽ നിർമ്മിച്ച മരക്കാന ടർഫിന്റെ പ്രചരണാർത്ഥം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.മത്സരത്തിൽ പ്രസ് ക്ലബ് കണ്ണൂരും കതിരൂർ ബാങ്കും തമ്മിൽ മാറ്റുരച്ചു..ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1 1 സമനില പാലിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലും സമനില തുടർന്നപ്പോൾ ടോസിലൂടെ കതിരൂർ സർവീസ് സഹകരണ ബാങ്ക് വിജയികളായി.കളിക്കാർക്കുള്ള ജഴ്സി കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ കൈമാറി.ഇരു ടീമിലെയും കളിക്കാരുമായി കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ,ബാങ്ക് ഡയറക്ടർ സുരേഷ് കെ , ഷിജു കെ പി എന്നിവർ പരിചയപെട്ടു.സഹകരണമേഖലയിൽ തന്നെ കേരളത്തിൽ ആദ്യമായാണ് കതിരൂർ സർവീസ് സഹകരണ ബാങ്ക് ടർഫ് നിർമ്മിച്ചത്.ഉദ്ഘാടന പാക്കേജിന്റെ ഭാഗമായി വളരെ കുറഞ്ഞ നിരക്കിലാണ് ടർഫ് നൽകി കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു.