തിരുവനന്തപുരം: മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ് . പല ജില്ലകളിൽ പല രീതിയിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങൾ കൃതൃമായി പരിശോധിച്ചും ഏകോപിപ്പിച്ചും നൽകേണ്ടതായിട്ടുണ്ട് എന്നതിനാലാണ് ഈ സർക്കുലർ. മാധ്യമങ്ങളുമായി സംസാരിക്കാൻ ആർക്കും വിലക്കില്ല എന്നാൽ വകുപ്പുമായി ആശയവിനിമയം നടത്തി നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് മാത്രം – ആരോഗ്യമന്ത്രി വിശദീകരിച്ചു. വിവാദ സർക്കുലറിനെതിരെ വലിയ വിമർശനമുയർന്നെങ്കിലും സർക്കുലർ പിൻവലിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.