/
10 മിനിറ്റ് വായിച്ചു

മലയാള ചെറുകഥയുടെ പുഷ്കലകാലം നഷ്ടമായി -മുല്ലപ്പള്ളി രാമചന്ദ്രൻ

മലയാള ചെറുകഥയുടെ പുഷ്കലകാലം നഷ്ടമായിരിക്കയാണെന്ന് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രൊഫസർ ദാസൻ പുത്തലത്തിന്‍റെ ‘ഒരേ കടൽ’ കഥാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1940 മുതൽ 65 വരെയുള്ള കാലം തന്നെയാണ് മലയാള ചെറുകഥയുടെ സുവർണ്ണകാലമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തലശ്ശേരി പാർക്കോ റസിഡൻസിയിൽ നടന്നചടങ്ങിലാണ് കഥാ സമാഹാരം പ്രകാശനം ചെയ്തത്. പ്രൊഫ.എ.പി. സുബൈർ ആദ്യ പ്രതി ഏറ്റുവാങ്ങി.
പുതിയ കാലഘട്ടത്തിൽ മികച്ച എഴുത്തുകാർ ഏറെയുണ്ടെങ്കിലും ഒരു കാലഘട്ടം ചർച്ച ചെയ്ത രീതിയിൽ ഇപ്പോൾ കഥകൾ ചർച്ച ചെയ്യപെടുന്നില്ല. തന്‍റെ കോളേജ് ജീവിതത്തിൽ കേമ്പസിൽ സഹപാഠികൾ ഒന്നിച്ചിരുന്ന് പ്രമുഖരായ ഏഴുത്തുകാരുടെ കൃതികൾ ചർച്ച ചെയ്യുമായിരുന്നു. ഇന്ന് അതൊക്കെ നഷ്ടമാവുകയാണ്.. നാം ജീവിക്കുന്ന കെട്ട കാലത്ത് പ്രൊഫസർ ദാസൻ പുത്തലത്തിനെ പോലുള്ള എഴുത്തു കാർ ഏറെ പ്രതീക്ഷ നൽകുന്നു. ദുർഗ്രാഹ്യത ഒന്നുമില്ലാതെയാണ് ഈ കഥകൾ ഓരോന്നും അവതരിപ്പിച്ചത്. എഴുത്തുകാരനാണെങ്കിലും ചിത്രകാരനായ ദാസൻ പുത്തലത്തിനെയാണ് താൻ ഏറെ ഇഷ്ടപെടുന്നതെന്നും. പ്രതിഭാധനരായാലും ജനാധിപത്യ രീതിയിൽ നിൽക്കുന്ന എഴുത്തുകാർ അംഗീകരിക്കാത്തത് വേദന ഉളവാക്കുന്നതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കഴിവ് മാനദണ്ഡമാക്കി എഴുത്തുകാർ അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മുദ്രപത്രം മാസിക പത്രാധിപർ പി. ജനാർദ്ദനൻ അധ്യക്ഷനായി. ടി.കെ.ഡി മുഴപ്പിലങ്ങാട് പുസ്തക പരിചയം നടത്തി. വി.ഇ. കുഞ്ഞനന്ദൻ, കെ. ശിവദാസൻ, ജി.വി. രാകേശ്, കതിരൂർ ടി.കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. എം. രാജീവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ പ്രെഫ. ദാസൻ പുത്തലത്ത് മറുപടി പ്രസംഗം നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!