//
4 മിനിറ്റ് വായിച്ചു

ഫെെബർ വള്ളത്തിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

പയ്യന്നൂർ> പാലക്കോട് അഴിമുഖത്തെ മണൽത്തിട്ടയിലിടിച്ച് മറിഞ്ഞ ഫൈബർ വള്ളത്തിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു.  വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ഹറുദുംഗയിലെ  കോക്കൻ മണ്ഡൽ (20) ൽ ആണ് മരിച്ചത്. ഞായർ രാത്രി 7.30 ഓടെയായിരുന്നു അപകടം. പുറങ്കടലിലെ വലിയ മത്സ്യബന്ധനബോട്ടായ ലെയ്ലന്റിൽ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാർബറിലേക്ക് വരികയായിരുന്ന ഫൈബർ വള്ളമാണ് മണൽത്തിട്ടയിൽ തട്ടി മറിഞ്ഞത്.

പുതിയങ്ങാടി സ്വദേശിയുടെ അൽ അബാദ് എന്ന ഫൈബറാണ് അപകടത്തിൽ പെട്ടത്. ഇതിലെ ജീവനക്കാർ രക്ഷപ്പെട്ട് കരക്കെത്തിയെങ്കിലും കോക്കൻ മണ്ഡലിനെ  കാണാതാവുകയായിരുന്നു. തിങ്കൾ പകൽ 11.30 ടെ ചൂട്ടാട് ബീച്ചിന് സമീപം കടലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!