////
6 മിനിറ്റ് വായിച്ചു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം രഹാനെ ടെസ്റ്റ് ടീമില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെയാണ് മത്സരം നടക്കുക. പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചു. സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രധാന മാറ്റം.

രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമിലെത്തി. അശ്വിനും ജഡേജയും അക്സറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജയ്ദേവ് ഉനദ്ഘട്ട് എന്നിവര്‍ ടീമിലെത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!