/
6 മിനിറ്റ് വായിച്ചു

ലൈഫ് പദ്ധതി ജനകീയ പ്രസ്ഥാനമാക്കി വളർത്തണം : സ്പീക്കർ

ലൈഫ് ഭവന പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയോടെ ജനകീയ പ്രസ്ഥാനമാക്കി മാറ്റണമെന്ന് സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. കതിരൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ 25 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് മാത്രം ലൈഫിന്റെ സമ്പൂർണ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല. മറ്റ് മിഷനുകളിൽ ഉണ്ടായത്ര ജന പങ്കാളിത്തം ലൈഫ് പദ്ധതിയിൽ ഉണ്ടായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്താൽ ഇത് സാധ്യമാക്കാനാകും -സ്പീക്കർ പറഞ്ഞു.
കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. സനിൽ അദ്ധ്യക്ഷത വഹിച്ചു.
നിർവ്വഹണ ഉദ്യോഗസ്ഥ എം. വി. ലത റിപ്പോർട്ട്‌ അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനില പി. രാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കെ സാവിത്രി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. സി. പവിത്രൻ, പൊന്ന്യം കൃഷ്ണൻ, ബഷീർ ചെറിയാണ്ടി, കെ വി രജീഷ്, സെക്രട്ടറി മുന്ന. പി. സദാനന്ദ്, അസി. സെക്രട്ടറി ജി സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!