പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കത്ത് നല്‍കി.കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പല വണ്ടികളും പിന്നീട് പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഹാള്‍ട്ട് സ്റ്റേഷനായി തരം താഴ്ത്തുകയും ചെയ്തു. ടിക്കറ്റ് വില്‍പ്പന കമ്മീഷന്‍ ഏജന്റ്മാര്‍ക്ക് നല്‍കിയെങ്കിലും ഏറ്റെടുക്കുവാന്‍ ആളില്ലാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിച്ച് സ്റ്റേഷന്‍ ലാഭത്തിലാക്കുവാനുള്ള നടപടികള്‍ കൈ കൊള്ളണമെന്നും, പാപ്പിനിശ്ശേരി റയില്‍വേ സ്റ്റേഷന്റെ വികസന കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും അശ്വനി വൈഷ്ണവിന് നല്‍കിയ കത്തില്‍ കെ സുധാകരന്‍ എം.പി ആവശ്യപ്പെട്ടു.
പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം; കെ.സുധാകരന്‍.എം.പി
