//
7 മിനിറ്റ് വായിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി: പൊലീസിൽ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്.പി.മാർക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ.ബൈജുവിനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പിയായി സ്ഥലം മാറ്റി.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറായി ആർ.ഇളങ്കോയ്ക്കു പകരം തിരുവനന്തപുരം ഡിസിപി അജിത് കുമാറിനെ നിയമിച്ചു. എറണാകുളം റേഞ്ച് എസ്.പി. ജെ. ഹിമേന്ദ്രനാഥിനെ കെ.എസ്.ഇ.ബി.യിൽ ചീഫ് വിജിലൻസ് ഓഫീസറായി മാറ്റിനിയമിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി. എറണാകുളം ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി.യായും ചൈത്രാ തെരേസാ ജോണിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു.

പോലീസ് ബറ്റാലിയൻ രണ്ടിലെ കമാൻഡന്റ് അങ്കിത് അശോകനെ തൃശ്ശൂർ ജില്ലാ പോലീസ് കമ്മിഷണറായും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി രവി കെ.ബി.യെ തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി.യായും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി രാജീവ് പി.ബി.യെ വനിതാ കമ്മിഷൻ ഡയറക്ടറായും മാറ്റിനിയമിച്ചു. കോഴിക്കോട് റേഞ്ചിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. എം.എൽ. സുനിലിനെ കൊല്ലം റൂറൽ എസ്.പി.യായും മാറ്റി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!