തിരുവനന്തപുരം ചിറയിന്‍കീഴ് മുട്ടപ്പലത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു. മുട്ടപ്പലം സ്വദേശി സലീമിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് തകര്‍ത്തത്. ടിപ്പര്‍ അമിത വേഗതയിലായിരുന്നു. ടിപ്പറിന്റെ ഡ്രൈവര്‍ക്ക് പരിക്കുണ്ട്. വീട്ടുകാര്‍ വീടിനുള്ളില്‍ ആയതിനാല്‍ വലിയ അപകടം ഒഴിവായി.