/
5 മിനിറ്റ് വായിച്ചു

പൊലീസുകാരെ പൂട്ടിയിട്ട് മര്‍ദിച്ചു ആക്രമിച്ചത് ഏ‍ഴംഗ സംഘം

കണ്ണൂർ | അത്താഴക്കുന്നിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു. ഏഴംഗ സംഘമാണ് ഉദ്യോഗസ്ഥരെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. മദ്യപിക്കുന്നത് തടയാൻ എത്തിയപ്പോ‍ഴാണ് സംഭവം. ടൗൺ എസ്ഐ സി എച്ച് നസീബിനും സിപിഒ അനീഷിനും പരുക്കേറ്റു.

ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. അത്താഴക്കുന്ന് പ്രദേശത്ത് പട്രോളിങ്ങിന് ഇടയിൽ പൊലീസ് ഒരു സംഘം ക്ലബിലിരുന്ന് മദ്യപിക്കുന്നത് കണ്ടാണ് പരിശോധനക്ക് കയറിയത്. ഇതിൽ പ്രകോപിതരായ മദ്യപ സംഘം പൊലീസുകാരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. മുറിയിൽ ഉണ്ടായിരുന്ന ഏഴ് പേർ ചേർന്നാണ് മർദ്ദിച്ചത്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അൻവർ, അഭയ്, അഖിലേഷ് എന്നിവരാണ് പിടിയിലായത്. സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!