/
5 മിനിറ്റ് വായിച്ചു

റേഷൻ ആട്ടക്ക് വില വർധിപ്പിച്ചു

റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന 1 കിലോ പാക്കറ്റ് ആട്ടയുടെ (​ഗോതമ്പുപൊടി) വില വർധിപ്പിച്ചു. മഞ്ഞ കാർഡ് ഉടമകൾക്ക് കിലോ ആറ് രൂപയിൽ നിന്ന് ഏഴ് രൂപയായും, പിങ്ക് കാർഡ് ഉടമകൾക്ക് എട്ട് രൂപയിൽ നിന്ന് ഒൻപത് രൂപയായുമാണ് വില കൂട്ടിയത്. മഞ്ഞ കാർഡ് ഉടമകൾക്ക് രണ്ട് പാക്കറ്റും, പിങ്ക് കാർഡിന് ഓരോ കിലോയുമാണ് ആട്ട ലഭിക്കുന്നത്.

ഗോതമ്പ് പൊടിച്ച് ആട്ടയാക്കുന്നതിന് വരുന്ന ചെലവിനത്തിൽ ഈടാക്കുന്ന തുകയാണ് വർധിപ്പിച്ചത്. ‌‌‌ആട്ടയുടെ വിൽപന വില കൂട്ടണമെന്ന് സപ്ലൈകോ എം ഡി നൽകിയ ശുപാർശ കഴിഞ്ഞയാഴ്ച ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗം അംഗീകരിക്കുക ആയിരുന്നു.

ഇന്ധനവില, വൈദ്യുതിനിരക്ക്, ലോഡിങ് ചാർഡ്, പാക്കിങ് സാധനങ്ങൾ എന്നീ ഇനങ്ങളിലെ ചെലവ് വർദ്ധിച്ചതിനാൽ ആട്ടയുടെ പ്രോസസിങ് ചാർജ് ക്വിന്റലിന് 434.70 രൂപയിൽ നിന്ന് 520 രൂപയായും ഓവർഹെഡ് ചെലവുകൾ ക്വിന്റലിന് 96.30 രൂപയിൽ നിന്ന് 110 രൂപയായും വർധിപ്പിക്കണം എന്നായിരുന്നു ശുപാർശ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!