ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയില്‍ കഴിഞ്ഞദിവസം അപകടം നടന്ന പാറമടയുടെ പ്രവര്‍ത്തനം നര്‍ത്തിവെക്കണം എന്ന് കാണിച്ച് നോട്ടീസ്.വേണ്ടത്ര സുരക്ഷാ ക്രമീകരങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പഞ്ചായത്ത് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു.കഴിഞ്ഞ ദിവസം വാണിയപ്പാറയിലെ ബ്ലാക്ക് റോക്ക് ക്രഷര്‍ ഉടമകളുടെ അധീനതയിലുള്ള പാറമടയിലുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടത്തി പാറപൊട്ടിക്കുന്നതിനായി ഹൈഡ്രോളിക് മെഷിന് ഉപയോഗിച്ച പാറതുരക്കുന്നതിനിടയിലെ പ്രകമ്ബനത്തില്‍ കൂറ്റന്‍ പാറ ഏഴ് മീറ്റര്‍ പൊക്കത്തില്‍ നിന്നും വീണാണ് തൊഴിലാളിയായ രതീഷ് മരിച്ചത്.മൂന്ന് തട്ടുകളിലായി പ്രവര്‍ത്തിക്കുന്ന പാറമടയുടെ ഏറ്റവും മുകളിലത്തെ തട്ടില്‍ നിന്നും മറ്റ് രണ്ട് തട്ടുകളിലൂടെ ഉരുണ്ടെത്തിയാണ് തൊഴിലാളിയുടെ ദേഹത്തേക്ക് പാറക്കല്ല് പതിച്ചത്.പഞ്ചായത്ത് നടത്തിയ പ്രാഥമിക പരിശോധനയില്‍ കാര്യമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് സ്ഫോടനവും മറ്റും നടത്തുന്നതെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രവര്‍ത്തനം നര്‍ത്തിവെക്കണം എന്ന് കാണിച്ച് നോട്ടീസ് നല്‍കിയത്.20 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന പാറമടക്കും ക്രഷറിനും ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെങ്കിലും കാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതി.അപകടത്തിന് അല്പം മുന്മ്ബ് പാറമടപ്രദേശത്തു നിന്നും വന്‍ സ്ഫോടനങ്ങള്‍ നടന്നിരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.വന്‍തോതിലുള്ള സ്ഫോടനമാണ് പ്രദേശത്ത് നടത്തുന്നതെന്നും ആരോപണം ഉണ്ടായിരുന്നു.അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛന്‍ പൈമ്ബള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീര്‍, അസി.സെക്രട്ടറി അഷറഫ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.