പത്തനംതിട്ട > പത്തനംതിട്ട തിരുവല്ലയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പരുമല നാക്കട ആശാരിപ്പറമ്പിൽ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകന് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടുപേരെയും വീടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷവും അനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സമീപവാസികളാണ് പൊലിസിനെ വിവരം അറിയിച്ചത്. കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.തിരുവല്ല പൊലീസാണ് കേസെടുത്തത്. അനിൽ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നു.