/
5 മിനിറ്റ് വായിച്ചു

കവർന്ന വസ്തുക്കൾ അതേ സ്ഥലത്ത് തന്നെ ഉപേക്ഷിച്ച് മോഷ്ടാവ്

ഇരിട്ടി | ചെരുപ്പും കുടയും നന്നാക്കി ഉപജീവനം തേടുന്ന ദുരൈ സ്വാമിയുടെ പണി ആയുധങ്ങൾ കഴിഞ്ഞ ദിവസം മോഷണം പോയി. കവർന്ന വസ്തുക്കൾ പ്രയോജനപ്പെടില്ലെന്ന് പിന്നീടാണ് മോഷ്ടാവിന് ബോധ്യമായത്. ഇതോടെ മോഷ്ടിച്ച സാധനം അടുത്ത ദിവസം എടുത്ത സ്ഥലത്ത് തന്നെ കൊണ്ടു വന്ന് വെച്ചു.

ഇരിട്ടി ടൗണിൽ ചെരുപ്പും കുടയും നന്നാക്കി ഉപജീവനം തേടുന്ന ദുരൈ സ്വാമിയുടെ പണി ആയുധങ്ങൾ കഴിഞ്ഞ ദിവസമാണ് മോഷ്ടിക്കപ്പെട്ടത്. ഏറെ സങ്കടപ്പെട്ട് കഴിയുന്നതിന് ഇടെയാണ് കഴിഞ്ഞ ദിവസം മോഷണം പോയ സാധനം തിരികെ പണിശാലയിൽ എത്തിയത്.

കാലിന് അസുഖമായതിനാൽ മറ്റ് പണികളൊന്നും ചെയ്ത്‌ ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ് ചെരിപ്പും കുടയും നന്നാക്കി ജീവിക്കുന്നത്. വയനാട് പുൽപ്പള്ളി സ്വദേശിനിയായ ഭാര്യയുമൊത്ത് ഇരിട്ടി പുഴയോരത്തെ പുറമ്പോക്ക് ഭൂമിയിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണ് താമസം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!