7 മിനിറ്റ് വായിച്ചു

കുട്ടികളെ പഠിപ്പിക്കുന്നതിന് കോഴ വാങ്ങുന്ന പ്രവണത അവസാനിപ്പിക്കണം: മന്ത്രി വി ശിവൻകുട്ടി

കുട്ടികളെ പഠിപ്പിക്കുന്നതിന് കോഴ വാങ്ങുന്ന പ്രവണത കേരളത്തിൽ അവസാനിപ്പിച്ചേ മതിയാകൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുറച്ചേരി ഗവ. യു പി സ്‌കൂളിൽ സംസ്ഥാന സർക്കാർ 71 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നു മുതൽ അഞ്ചു വരെയുള്ള വിദ്യാർഥികളെ അവർക്ക് താങ്ങാനാവാത്ത രീതിയിൽ പഠിപ്പിക്കരുത്. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകർ നന്നായി പരിശ്രമിക്കണം. കുട്ടികളോട് ശത്രുതാ മനോഭാവത്തിൽ പെരുമാറാൻ പാടില്ലെന്നും അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളുടെ മാനസികാവസ്ഥ അനുസരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ മാസ്റ്റർ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.വി രവീന്ദ്രൻ, ചെറുതാഴം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.വി ഉണ്ണികൃഷ്ണൻ, പി.പി അംബുജാക്ഷൻ, പഞ്ചായത്ത് അംഗങ്ങളായ കെ ശശിധരൻ, ടി.പി അജിത, മാത്രാടൻ കുഞ്ഞിക്കണ്ണൻ, നിത്യ, എ ഇ ഒ മാടായി പി രാജൻ, എം.വി വിനോദ് കുമാർ, ടി.വി ധനേഷ്, കെ.വി സുധീഷ്, എ ജയൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!