//
7 മിനിറ്റ് വായിച്ചു

‘ഒരാഴ്ചക്കുള്ളിൽ വെള്ളക്കെട്ട് പരിഹരിക്കണം’; കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കൊച്ചി കോർപ്പറേഷന് കർശന നിർദേശം നൽ‌കി ഹൈക്കോടതി. ഒരാഴ്ചയ്ക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഓടകളിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാനും കോടതി ഉത്തരവിട്ടുകൊച്ചി കോര്‍പറേഷന്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റാത്തപ്പോഴാണ് കോടതിയ്ക്ക് ആ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കേണ്ടി വരുന്നതെന്നും കോടതി വിമര്‍ശിച്ചു. ഈ മാസം 11 ന് റിപ്പോർട്ട്‌ നൽകാനും കൊച്ചി കോർപ്പറേഷന് നിർദേശം നൽകി.നല്ലൊരു മഴ പെയ്താല്‍ കൊച്ചിനഗരം വെള്ളത്തില്‍ മുങ്ങുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചുകഴിഞ്ഞദിവസം ഉണ്ടായ മഴയില്‍‌ കൊച്ചി നഗരത്തിൽ വെള്ളം കയറിയിരുന്നു. പാതിവഴിയിൽ നിലച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ പുനരുജീവിപ്പിക്കാത്തതാണ് വെള്ളക്കെട്ട് ഒഴിയാത്തതിന് പിന്നിൽ. തുലാവര്‍ഷക്കാലമായതിനാല്‍ എല്ലാ വൈകുന്നേരങ്ങളിലും മഴ പെയ്യുന്നതും വേലിയേറ്റമുണ്ടാകുന്ന സമയവുമായതിനാല്‍ കൊച്ചി നഗരം മുഴുവനായും മുങ്ങിപ്പോകുന്ന അവസ്ഥയാണ്. ഇക്കാര്യമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version