വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.കൊല്ലം കൊട്ടാരക്കരയില്‍ പുല്ലാമല സ്വദേശി രാജനാണ് (64)ഭാര്യ രമയെ (56) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ രാജന്‍ വെട്ടിമാറ്റി. ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഏറെ നാളുകളായി കുടുംബവഴക്കിനെ തുടര്‍ന്ന് രാജനും രമയും അകന്ന് കഴിയുകയായിരുന്നു. രമയുടെ മാതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു രമ. ഈ സമയത്താണ് റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന രാജന്‍ ആക്രമിച്ചത്. രമയെ വെട്ടിയ ശേഷം രാജന്‍ സമീപത്തെ തന്നെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.