കാസര്‍കോട് | പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കാലിലെ അശ്വതി (28) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചെർക്കളയിലെ ടിടിസി വിദ്യാർഥിനിയാണ് അശ്വതി. ആറ് വയസുള്ള ഒരു കുട്ടിയുണ്ട്.
ചെമ്മനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ടി ടി സി ട്രയിനിംഗിനിടെ തിങ്കളാഴ്ച ഉച്ചയോടെ പനിയും ക്ഷീണവും കാരണം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച പനി കൂടിയതിനാൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു, ഇന്ന് പുലർച്ചെയായിരുന്നു മരണം.